നടൻ മമ്മൂട്ടിയുടെ പിറന്നാൾ ദിനമാണിന്ന്. ആശംസകൾ നേർന്നും മമ്മൂട്ടി ചിത്രങ്ങളിലെ അവിസ്മരണീയ രംഗങ്ങൾ ഓർത്തെടുത്തും ആരാധകരും പിറന്നാൾ ദിനം ആഘോഷിക്കുകയാണ്. എങ്ങനെ ഓരോ പിറന്നാളുകളും വ്യത്യസ്തമാക്കാം എന്നാണല്ലോ ഫാൻസ് അസോസിയേഷനുകൾ ആലോചിക്കുന്നത്. കോട്ടയത്തെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഒരു വിഡിയോയാണ് തയ്യാറാക്കിയത്. യുട്യൂബിൽ മികച്ച പ്രതികരണമാണ് ഈ വിഡിയോ നേടുന്നതും.
ഒരു ജനതയുടെ നായകൻ എന്ന തലക്കെട്ടോടെയുള്ള സംഗീത വിഡിയോയിൽ വടക്കൻ വീരഗാഥയിൽ തുടങ്ങി മമ്മൂട്ടി ചിത്രങ്ങളിലെ മാസ് ഡയലോഗുകളും രംഗങ്ങളും കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. കീർത്തി രാജൻ എഴുതിയ വരികൾക്ക് രഞ്ജിത് പി.ജോർജാണ് ഈണമിട്ടത്. വിധു പ്രതാപാണു പാടിയത്. വിഡിയോ എഡിറ്റ് ചെയ്തത് അമൽ കെ. എബ്രഹാമാണ‌്.