വൈറലായി സണ്ണിയുടെ പുതിയ ഐറ്റം ഡാൻസും

ഐറ്റം ‍ഡാൻസിൽ സണ്ണി ലിയോണിനെ വെല്ലാൻ വേറെയാരുമില്ലെന്ന് പറയുകയാണ് ഈ പാട്ട്. തുടരെ തുടരെ ഹിറ്റുകളാണ് താരത്തെ തേടിയെത്തുന്നത്. പുതിയ ഗാനം ലോക്ക ലോക്കയാണ്. പതിവു പോലെ അതീവ ഗ്ലാമറസാണു താരം. ഈ വർഷം സമ്മാനിച്ച ഏറ്റവും മികച്ച പാർട്ടി ഗാനങ്ങളിലൊന്നാണ് ലോക്ക ലോക്ക എന്നാണ് പാട്ടിന് കിട്ടുന്ന റിവ്യൂ. 

റാപ് വരികളും കൂടിയുള്ള പാട്ട് ഷിവി, ആരിഫ് ഖാന്‍, റാഫ്താർ എന്നിവർ ചേർന്നാണ് പാടിയത്. ആരിഫ് ഖാന്റേതാണഉ വരികളും. ഷഹ്സാദ് കലീമിനോടൊപ്പം ചേർന്ന് പാട്ടിന്റെ രചനയും ആരിഖ് ഖാൻ ആണ്. പാട്ട് ഒരു ദിവസം കൊണ്ട് പത്തു ലക്ഷത്തോളം ആളുകളാണു കണ്ടത്.