'എന്റെ കയ്യിൽ ഒന്നൂല്ല'; ആ ഹിറ്റ് ആല്‍ബം പാട്ടിനൊപ്പം അജുവും നീരജും!

കയ്യിൽ അഞ്ചിന്റെ പൈസയില്ലാതെ പാപ്പരായി നടക്കാണ് അളിയാ എന്ന് പരസ്പരം വെറുതെയെങ്കിലും പറയാത്ത കൂട്ടുകാർ ചുരുക്കുമാണ്. അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകുകയാണ് അജുവും നീരജും. പരമകഷ്ടമാണ് കാര്യം. അന്നേരം ഇരുവരെയും കുറിച്ചുള്ള പാട്ട് അഥവാ പിന്നണിയിൽ കേൾക്കുന്ന പാട്ട് ഏതായിരിക്കും. അതിന് ഈ പാട്ടിനപ്പുറം ചേരുന്ന മറ്റൊന്നില്ല,

എന്റെ കയ്യിൽ ഒന്നൂല്ല

എന്റെ കൂടെ ആരൂല്ല

ഒരിക്കൽ സിനിമ ഗാനങ്ങളേക്കാൾ പ്രശസ്തമായി നിന്ന ഈ ആല്‍ബം ഗാനത്തിനൊപ്പമാണ് ലവകുശ എന്ന ചിത്രത്തിൽ അജുവും നീരജും എത്തുന്നത്. പൈസ ഒരുവിധം ഒപ്പിച്ച് ഭക്ഷണം കഴിക്കുന്നതും പൈസയ്ക്കായി പോസ്റ്റർ ഒട്ടിക്കുന്നതും ജോലി തേടി അലയുന്നതും അതിനിടയിൽ മുൻ കാമുകിയുടെ വീട്ടിൽ അബദ്ധത്തിൽ എത്തുന്നതും അടക്കമുള്ള രസകരമായ രംഗങ്ങളാണ് പാട്ടിനൊപ്പമുള്ളത്. 

കേരളത്തിൽ വൈറൽ ഹിറ്റ് ആയ ഗാനങ്ങളിലൊന്നാണിത്. അതുൽ പി.എം. ആണ് ഈ പാട്ട് എഴുതി ഈണമിട്ട് പാടിയത്.