കണക്കിൽ വെള്ളം കുടിച്ച് മഞ്ജു, വടിയെടുത്ത് ജോജുവും

അമ്മ നമുക്കൊപ്പം ക്ലാസിൽ പഠിക്കാനെത്തിയാലോ? നമ്മൾടെ മനോഭാവം എന്തായിരിക്കും. വർഷങ്ങൾക്കു ശേഷം ക്ലാസിലെത്തുന്ന അമ്മയ്ക്ക് നന്നായി പഠിക്കാൻ സാധിക്കുമോ? ദേ ഈ പാട്ടിൽ കാണിക്കുന്നത് അങ്ങനെയൊരു കാര്യമാണ്. ഉദാഹരണം സുജാത എന്ന ചിത്രത്തിലെ കണക്ക് പാട്ടിന്റെ ദൃശ്യങ്ങളും സംഗീതവും നമുക്കൊരുപാടിഷ്ടമാകും. സ്കൂൾ കുട്ടിയുടെ ലുക്കിൽ മഞ്ജു വാര്യറും ഉഴപ്പിയായ മകളായി അനശ്വരയും കണക്ക് മാഷിന്റെ ലുക്കിൽ ജോജുവും നമ്മെ രസിപ്പിക്കും.

സന്തോഷ് വര്‍മയാണ് പാട്ട് എഴുതിയത്. സംഗീതവും ഗോപി സുന്ദറാണ്. ആലാപനം സിത്താരയും. സിനിമയിലെ മറ്റു ഗാനങ്ങളെ പോലെ ഈ പാട്ടും ശ്രദ്ധ നേടുകയാണ്. ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ചിത്രമാണ് ഉദാഹരണം സുജാത. മാർട്ടിൻ പ്രക്കാട്ടും നവീൻ ഭാസ്കറും ചേർന്നാണ് തിരക്കഥ രചിച്ചത്.