മലയാളം പാട്ടു പാടി ധോണിയുടെ മകൾ: വിഡിയോ വൈറൽ

മലയാളം സംസാരിക്കുകയോ അറിയുകയോ ചെയ്യാത്ത ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ്ങ് ധോണിയുടെ മകൾ സിവ ധോണിയുടെ മലയാളം പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ എന്നു തുടങ്ങുന്ന അദ്വൈത്വത്തിലെ മനോഹരമായ ഗാനം ആലപിക്കുന്ന കുഞ്ഞു സിവയുടെ വിഡിയോ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം പതിനായിരങ്ങളാണ് കണ്ടത്.  

മകളുടെ പേരിലുളള പേജിൽ ധോണി തന്നെയാണ് വിഡിയോ അപ്‌ലോ‍ഡ് ചെയ്തിരിക്കുന്നത്. കൊച്ചു സിവ എങ്ങനെ മലയാളം പഠിച്ചു. ആരാണ് ഈ പാട്ട് പഠിപ്പിച്ചത് തുടങ്ങിയ ചർച്ചകളുമായി മലയാളികളും വിഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തുണ്ട്. കുഞ്ഞു സിവയുടെ മലയാളം പാട്ട് കേട്ട് വണ്ടറടിച്ചിരിക്കുകയാണ് മലയാളികൾ.

അദ്വൈതം എന്ന ചിത്രത്തിലേതാണീ പാട്ട്. കൈതപ്രത്തിന്റെ വരികൾക്ക് എം.ജി.രാധാകൃഷ്ണൻ ഈണമിട്ട് എം.ജി.ശ്രീകുമാറും കെ.എസ്.ചിത്രയും ചേർന്നു പാടിയ ഗാനാണിത്.