Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരപുത്രന്റെ ആദ്യ ഗാനം

aadi-first-video-song

പ്രണവ് മോഹന്‍ലാൽ നായകനാകുന്ന ആദി കാണാനുള്ള കാത്തിരിപ്പിലാണു സിനിമാലോകം. മോഹൻലാലിന്റെ മകൻ വെള്ളിത്തിരയിൽ നായകനായി അരങ്ങേറുമ്പോൾ പ്രേക്ഷകർക്കുണ്ടാകുന്ന കൗതുകം അത്രമേൽ വലുതാണ്. പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നതാണ് ആദിയിലെ ആദ്യ ഗാനം. 

അനിൽ ജോൺസൺ ഇൗണം നൽകിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് നജീം അർഷാദാണ്. സന്തോഷ് വർമയാണ് വരികൾ എഴുതിയിരിക്കുന്നത്. ട്രെയിലറിലും പോസ്റ്ററിലും കണ്ട ആദിയുടെ മുഖഭാവം പോലെ പ്രശാന്തവും നിഗൂഢവുമാണ് ഈണവും. മനസിൽ നോവു നിറയ്ക്കുന്ന പതിഞ്ഞ ഈണം. അതുപോലെയാണ് ആദിയായി പ്രണവും എത്തുന്നത്. എല്ലാത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്നൊരാൾ. അച്ഛനോടും അമ്മയോടും കുസൃതി കാണിച്ചും സുഹൃത്തുക്കളോടുമൊക്കെ സന്തോഷം കാണിക്കുച്ചുമൊക്കെ നടക്കുമ്പോഴും ഉള്ളിലെന്തൊക്കെയോ ആദി ഒളിപ്പിക്കുന്നു. ലെനയും സിദ്ധിഖുമാണ് ആദിയുടെ അച്ഛനും അമ്മയുമായി വേഷമിടുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.