Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ദൂരെ കിഴക്കുദിക്കും...’ പാട്ടു പാടി അവേശത്തിലാഴ്ത്തി മോഹൻലാൽ

mohanlalsong

‘ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക’ എന്ന ഹിറ്റ് ഗാനം സ്റ്റേജിൽ‌ പാടി മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ. മസ്ക്കറ്റിൽ നടന്ന ഒരു സ്റ്റേജ് ഷോയിലായിരുന്നു ലാലേട്ടന്റെ പാട്ട്. ഇതേ വേദിയിലാണ് ജിമിക്കി കമ്മലിനൊപ്പം മോഹൻലാൽ ചുവട് വച്ചതും. 

കണ്ണീർ പൂവിന്റെ, പൊൻവീണേ എൻ മുന്നിൽ തുടങ്ങിയ ഒരു പിടി ഗാനങ്ങളും മോഹൻലാൽ ഇതേ വേദിയിൽ ആലപിച്ചു.  മോഹൻലാലിനു കൂട്ടായി എം.ജി ശ്രീകുമാറും ഒപ്പമുണ്ടായിരുന്നു. ചിത്രം സിനിമയിലെ വളരെ പ്രസിദ്ധമായ ഡയലോഗും ആരാധകരുടെ ആവശ്യപ്രകാരം മോഹൻലാൽ പറഞ്ഞു. ജിമിക്കി കമ്മലിനൊപ്പം നൃത്തം ചെയ്തതും പാട്ടു പാടിയതുമൊക്കെ കാഴ്ചക്കാർ ആവേശപൂർവമാണ് സ്വീകരിച്ചത്. 

മോഹൻലാൽ തന്നെ നായകനായ ചിത്രം സിനിമയിലെ ഹിറ്റ് പാട്ടാണ് ‘ദൂരെ കിഴക്കുദിക്കും മാണിക്യചെമ്പഴുക്ക’. കണ്ണൂർ രാജന്റെ സംഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് ഷിബു ചക്രവർത്തിയാണ്. എം.ജി ശ്രീകുമാറും സുജാതയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.