Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തൊരു സ്റ്റൈൽ, എന്താ ഡാൻസ്: മാസ് ആണ് ഈ 'കൂട്ടം'

thaana-serndha-kootam-title-song

ചിത്രത്തിന്റെ സംവിധായകൻ തന്നെ പാട്ടുമെഴുതി. സംഗീത സംവിധായകനോടൊപ്പം ചേർന്ന് പാടുകയും ചെയ്തു. രണ്ടാളും ചിത്രത്തിന്റെ ടൈറ്റിൽ സോങ് അത്രമേൽ സ്റ്റൈൽ ആയിട്ടാണ് അണിയിച്ചൊരുക്കിയത്. ചിത്രത്തിന്റെ ഈ ടൈറ്റിൽ സോങ് പ്രേക്ഷകരെ ഹരംപിടിപ്പിക്കുകയാണിപ്പോൾ. ത്രസിപ്പിക്കുന്ന പാട്ടും ആക്ഷനും ഡാൻസും തമാശകളും ചേർന്ന തമിഴ് പാട്ട് താനാ സേർന്ത കൂട്ടം എന്ന സൂര്യ ചിത്രത്തിലേതാതാണ്. ചിത്രത്തിലെ ടൈറ്റിൽ ഗാനത്തിന്റെ ലിറികൽ വിഡിയോയാണിത്.

സംവിധായകൻ വിഗ്നേഷ് ശിവനാണ് പാട്ടിന് വരികളെഴുതിയത്. സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറും. ഇരുവരും ചേർന്നു പാടിയ പാട്ടിനൊപ്പം സൂര്യയും രമ്യ കൃഷ്ണനും സംഘവും ചേർന്ന് ആടിത്തിമിർത്തു. യുവനടിമാരെ വെല്ലും ലുക്കിലും ഡാൻസിലും രമ്യ കൃഷ്ണന്‍. ഒരു പുതിയ ചിത്രത്തില്‍ നിന്ന് പുറത്തിറങ്ങുന്ന എല്ലാ ഗാനങ്ങളും പ്രേക്ഷകരെ ഹരംപിടിപ്പിക്കുന്നുവെങ്കിൽ അതിനെയാണ് മാസ് എന്നു പറയേണ്ടത്.  ടൈറ്റിൽ സോങ് കൂടി കാണുമ്പോൾ അങ്ങനെ തന്നെ പറയണം താനാ സേർന്ത കൂട്ടത്തിലെ പാട്ടുകളെ കുറിച്ച്.