Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനിയുടെ നടപ്പിന് അനിരുദ്ധിന്റെ സംഗീതം

rajani

ആരാധകരെ കോരിത്തരിപ്പിക്കുന്ന വാർത്തയായിരുന്നു രജനീകാന്തും കാർത്തിക് സുബ്ബരാജും ഒന്നിക്കുന്നുവെന്നുള്ളത്. കലാനിധി മാരൻ നിർമിക്കുന്ന ഇൗ ചിത്രത്തിന് സംഗീതം കൊടുക്കുന്നത് യുവസംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണെന്നാണ് പുതിയ വിവരം. 

തമിഴിൽ അടുത്തിറങ്ങിയ മിക്ക ഹിറ്റ് ഗാനങ്ങൾക്കും സംഗീതം നൽകിയത് അനിരുദ്ധ് ആണ്. ഗാനങ്ങൾക്കൊപ്പം ഹീറോയിസം നിറഞ്ഞു നിൽക്കുന്നതും ആളുകളെ ആവേശഭരിതരാക്കുന്നതുമായ പശ്ചാത്തല സംഗീതം ഒരുക്കാനും മിടുക്കനാണ് അനിരുദ്ധ്. തന്റെ സ്വപ്നം സഫലമായെന്നാണ് ട്വീറ്റിലൂടെ അനിരുദ്ധ് ഇൗ അവസരത്തെക്കുറിച്ച് പറയുന്നത്. രജനി എന്ന മാസ് സൂപ്പർ ഹിറോയ്ക്ക് എന്തു തരത്തിലുള്ള സംഗീതമാവും അനിരുദ്ധ് ഒരുക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകർ.  

വിജയ് േസതുപതി ചിത്രം പിസയിലൂടെ സംവിധാനരംഗത്തെത്തിയ കാർത്തിക് സുബ്ബരാജ് ജിഗർതാണ്ട, ഇരൈവി എന്നീ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രഭുദേവയെ നായകനാക്കി അദ്ദേഹം ഒരുക്കിയിരിക്കുന്ന മെർക്കുറി ഈ വർഷം റിലീസ് ചെയ്യും.