Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിലെ കോളജിൽ കുട്ടികളോടൊപ്പം സൂര്യയുടെ ഡാൻസ്!

surya-kochi

ഈ കൊളജിലെ കുട്ടികളുടെ ഓർമക്കൂട്ടുകളിൽ ഏറ്റവും മിന്നി നിൽക്കുന്നത് തെന്നിന്ത്യൻ താരം സൂര്യയായിരിക്കും. ഒപ്പം ഡാൻസ് കളിക്കാൻ വേദിയിലേക്ക് കയറിവന്നാൽ പിന്നെങ്ങനെ മറക്കാനാണ്. എറണാകുളത്തെ സേക്രട്ട് ഹാർട്ട് കോളജിലെ വിദ്യാർഥികളുടെ ഹൃദയം കീഴടക്കിയാണ് താരം മടങ്ങിയത്. താനാ സേർന്ത കൂട്ടം എന്ന തന്റെ പുത്തൻ ചിത്രത്തിന്റെ പ്രചരാണാർഥം കൊച്ചിയിലെത്തിയതായിരുന്നു സൂര്യ. സിനിമയിലെ സൊടക്ക് പാട്ടിനൊപ്പം ഡാൻസ് കളിക്കുകയായിരുന്ന കുട്ടികൾക്കിടയിലേക്കെത്തിയ സൂര്യ അവർക്കൊപ്പം ചുവടുവച്ചു. ഇതിന്റെ മാസ് വിഡിയോ ഇപ്പോൾ വൈറലാണ്.

സിനിമയിലെ കഥാപാത്രത്തെ വെല്ലുന്ന ലുക്കിലായിരിക്കും ചിലപ്പോൾ‌ താരങ്ങൾ നേരിട്ട് ആരാധകരിലേക്കെത്തുക. താരങ്ങൾ വന്നെത്തുന്ന വേദികളിലേക്ക് ആൾക്കൂട്ടം പായുന്നത് ഇതുകൊണ്ടാണ്. സൂര്യയും അങ്ങനെ തന്നെയായിരുന്നു. മഞ്ഞ ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും അണിഞ്ഞ് കാഷ്വൽ ലുക്കിലെത്തിയ സൂര്യ, തന്റെ സംസാരം കൊണ്ടു ആദ്യമേ കുട്ടികളുടെ മനസ് കീഴടക്കിയിരുന്നു. ഡാൻസ് കൂടിയായപ്പോൾ ആരവങ്ങൾ കൊണ്ട് അവർ പ്രിയതാരത്തെ പൊതിഞ്ഞു.

വിഗ്‍നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് താനാ സേർന്ത കൂട്ടം. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടംനേടിക്കഴിഞ്ഞു.