ഭാവനയെ വേദിയിലേക്കു വരവേറ്റ് താരസുന്ദരിമാരുടെ നൃത്തം!

താരനിബിഡമായിരുന്നു ഭാവനയുടെ കല്യാണ മാമാങ്കം. അടുത്ത കാലത്തൊന്നും മലയാള സിനിമ ലോകം ഇത്രയേറെ ആഘോഷമാക്കിയ മറ്റൊരു വിവാഹമില്ല. പ്രത്യേകിച്ച് സിനിമ രംഗത്തെ ഭാവനയുടെ കൂട്ടുകാരികൾ. ഡാൻസും പാട്ടുമായി വിവാഹം ശരിക്കും ആഘോഷമാക്കി അവർ. കല്യാണത്തില്‍ ആദ്യാവസാനം വധുവിന്റെ കൈപിടിച്ച് ഒപ്പം നിന്ന താരസുന്ദരിമാരുടെ സംഘം വിവാഹ റിസപ്ഷനിലേക്ക് അവളെ ആനയിച്ചത് നൃത്തച്ചുവടുകളോടെയായിരുന്നു. 

കൊച്ചിയിൽ നടന്ന വിരുന്നിലേക്ക് വരൻ നവീന്റെ കൈപിടിച്ച് എത്തിയ ഭാവനയ്ക്കൊരു സർപ്രൈസ് ആയിരുന്നു ഈ നൃത്തം. കൂട്ടുകാർക്കൊപ്പം ചെറിയ രീതിയിൽ ഭാവനയും ചുവടുവച്ചു. സയനോര, രമ്യ നമ്പീശൻ, മൃദുല മുരളി, ഷഫ്ന തുടങ്ങിയവരായിരുന്നു നൃത്ത സംഘത്തിലുണ്ടായിരുന്നത്. റിസപ്ഷൻ വേദിയിലേക്ക് നടൻ ലാൽ എത്തിയതു തന്നെ ‍ഡാൻസ് കളിച്ചു കൊണ്ടായിരുന്നു. വേദിയിൽ നിന്ന ഭാവനയും അതിനൊപ്പം ചേർന്നു.