ക്യാമറയ്ക്കു മുന്നിൽ ബിജിബാൽ: ശ്രദ്ധ നേടി ചാരുലത

പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലും പാർവതി മേനോനും അഭിനയിച്ച ചാരുലത എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. സത്യജിത് റേയുടെയും രബീന്ദ്രനാഥ് ടാഗോറിന്റെയും സിനിമാ സങ്കൽപങ്ങളെ ഒാർമപ്പെടുത്തുകയാണ് ചാരുലത. 1964–ൽ പുറത്തിറങ്ങിയ റേയുടെ ചാരുലതയിലെ ചില സങ്കൽപങ്ങളെ പുനവരതരിപ്പിച്ചിരിക്കുകയാണ് ഇൗ ഹ്രസ്വചിത്രത്തിൽ.

മലയാളത്തിലെ പ്രമുഖ ഗാനരചയിതാവായ ഹരിനാരായണനും ഇൗ ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ശ്രുതി നമ്പൂതിരിയാണ്. പാട്ടുകളുടെ വരികൾ എഴുതിയിരിക്കുന്നതും ശ്രുതി തന്നെ. മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സുദീപ് പാലനാടാണ് സംഗീതം നൽകിയിരിക്കുന്നത്.