'അറിയില്ല, ഞാനെത്ര നീയായി മാറിയെന്ന്', പുരസ്കാര തിളക്കം

charulatha
SHARE

ഈ വർഷത്തെ മികച്ച സംഗീത വിഡിയോയ്ക്കുള്ള സത്യജിത്ത് റേ പുരസ്കാരം ശ്രുതി നമ്പൂതിരി സംവിധാനം ചെയ്ത ചാരുലതയ്ക്ക്. കഴിഞ്ഞ വർഷം മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിച്ച പ്രണയഗാനമാണ്. 

സംഗീത സംവിധായകൻ ബിജിപാൽ, ഗാനരചയിതാവ് ഹരിനാരായാണൻ, നർത്തകി പാർവതി മേനോൻ എന്നിവരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. ശ്രുതി നമ്പൂതിരിയുടെ വരികൾക്ക് സുധീപ് പലനാടിന്റെ സംഗീതം. 

കൊൽക്കത്തയിലാണു ഗാനത്തിന്റെ ചിത്രീകരണം. പ്രണയത്തിന്റെ വേറിട്ട മേഖലകളിലൂടെ  സഞ്ചരിക്കുകയാണ് ചാരുലത. മനോഹരമായ വരികളും ദൃശ്യാവിഷ്കാരവും ഗാനത്തെ ശ്രദ്ധേയമാക്കിയിരുന്നു. പുരസ്കാരം സംബന്ധിച്ച വിവരം ബിജിബാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA