പൂമരത്തിലെ കെ.എസ് ചിത്രയുടെ മനോഹര ഗാനം: വിഡിയോ

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം ചിത്രത്തിൽ കെ.എസ് ചിത്ര പാടിയ മനോഹരമായ ഗാനം പുറത്തിറങ്ങി. ‘മൃദു മന്ദഹാസം’ എന്നു തുടങ്ങുന്ന ഗാനം കാവ്യാത്മകമാണ്. അർഥവത്തായ വരികളും മനോഹരമായ ഇൗണവും ചേർന്ന് ഗാനം അതിമനോഹരമാക്കുന്നു. 

കലോത്സവത്തിലെ ലളിതഗാന മത്സരത്തിൽ ഒരു പെൺകുട്ടി പാടുന്ന പാട്ടായാണ് ഇത് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കാളിദാസനോടുള്ള പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന കഥാപാത്രമാണ് സിനിമയിൽ ഇൗ പെൺകുട്ടിയുടേത്. പാട്ടിന് വരികളെഴുതി സംഗീതം കൊടുത്തിരിക്കുന്നത് അറയ്ക്കൽ നന്ദകുമാറാണ്. കെ.എസ് ചിത്ര അതിമനോഹരമായാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പൂമരം മികച്ച അഭിപ്രായം നേടി തീയറ്ററുകളിൽ മുന്നേറുകയാണ്. ഇൗ ചിത്രത്തിലെ തന്നെ ‍‘ഞാനും ഞാനുമെന്റാളും’, കടവത്തൊരു തോണി തുടങ്ങിയ ഗാനങ്ങൾ സിനിമയിറങ്ങും മുമ്പ് തന്നെ വലിയ ഹിറ്റായിരുന്നു.