Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടവേളയ്ക്കു ശേഷം ബിജിബാൽ, ഒപ്പം ശ്രേയ ഘോഷാലും

shreya-goshal

മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം അങ്കിളിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘ഇൗറൻ മാറും’ എന്ന ഗാനത്തിന് ഇൗണം നൽകിയിരിക്കുന്നത് ബിജിബാലാണ്. വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ്. ശ്രേയാ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടിയും നായികയായ കാർത്തികയുമാണ് ഗാനത്തിന്റെ രംഗങ്ങളിലുള്ളത്. 

ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ എന്നതാണ്. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്‍റെ സുഹൃത്തിന്‍റെയും കഥ പറയുന്ന ചിത്രമാണിത്. കൃഷ്ണകുമാര്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 

സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലാണ് മെഗാസ്റ്റാർ ഈ സിനിമയില്‍ എത്തുന്നത്. ദുൽക്കർ ചിത്രമായ ‘സിഐഎ’യിലൂടെ മലയാളത്തിലെത്തിയ കാര്‍ത്തിക മുരളീധരന്റെ രണ്ടാമത്തെ ചിത്രമാണിത്. മുത്തുമണി, ജോയ് മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴഗപ്പനാണ് നിർവഹിക്കുന്നത്.