Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർപ്പൻ ഡാൻസുമായി സൗബിനും സണ്ണി വെയ്നും: വിഡിയോ

നാളെ നടക്കാൻ പോകുന്ന അമ്മ മഴവില്ല് എന്ന മെഗാ ഷോയ്ക്കായി താരങ്ങൾ അവസാനവട്ട പരിശീലനത്തിൽ. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള സൂപ്പർതാരങ്ങളെല്ലാം റിഹേഴ്സൽ ക്യാംപിൽ കടുത്ത പരിശീലനത്തിലാണ്. മലയാളികളുടെ പ്രിയപ്പെട്ട നടൻ സൗബിൻ സാഹിറും യുവതാരം സണ്ണി വെയ്നും ഒന്നിക്കുന്ന ഡാൻസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരുവർക്കുമൊപ്പം നടൻ ഗ്രിഗറിയും നൃത്തത്തിൽ പങ്കെടുക്കുന്നു. 

അമ്മയുടെ നേതൃത്വത്തിൽ നടത്തുന്ന ആറാമത്തെ മെഗാഷോയാണ് അമ്മ മഴവില്ല്. പഴയകാല ചലച്ചിത്രപ്രവര്‍ത്തകരായ  15 പേരെ ഷോയുടെ തുടക്കത്തിൽ ആദരിക്കും. നടൻ മധുവിന്റെ നേതൃത്വത്തിലായിരിക്കും ആദരമൊരുക്കുന്നത്. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ രീതിയിലാണ് മെഗാ ഷോ ഒരുക്കുന്നത്. സിദ്ദിഖാണ് സംവിധായകന്‍.