മോഹൻലാലിന് ആരാധകരുടെ പിറന്നാൾ സമ്മാനം !

ഇന്ത്യൻ സിനിമയുടെ നടനവിസ്മയമായ മോഹൻലാലിന്റെ ‌അമ്പത്തിയെട്ടാം ജന്മദിനത്തിൽ ആരാധകരുടെ വക ഒരു സമ്മാനം. മോഹൻലാൽ ആരാധകരുടെ സോഷ്യൽ മീഡിയ കൂട്ടായ്മയായ  മോഹൻലാൽ ഫാൻസ്‌ ക്ലബാണ് താരത്തിന് പിറന്നാൾ സമ്മാനമായി ട്രിബ്യുട്ട് വീഡിയോ പുറത്തിറക്കിയത്.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപ്പിടിപ്പുള്ള സ്റ്റണ്ട് മാസ്റ്ററായ പീറ്റർ ഹെയ്‌ൻ ആണ്. മോഹൻലാൽ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയ ടോണി ജോസഫ് ആണ് ഈ വീഡിയോയിലെ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. പ്രശസ്ത ഗാനരചയിതാവും കവിയുമായ മനു മഞ്ജിത് വരികൾ  എഴുതിയ ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാണ്.

2011 മുതൽ സോഷ്യൽ മീഡിയയിൽ സജീവമായി പ്രവർത്തിക്കുന്ന ഓൺലൈൻ ടീം ആണ് മോഹൻലാൽ ഫാൻസ്‌ ക്ലബ്. ഒരു മലയാള നടന്റെ പേരിലുള്ള ഏറ്റവും വലിയ ഫാൻസ്‌ പേജ് ആയ മോഹൻലാൽ ഫാൻസ്‌ ക്ലബ് ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും മോഹൻലാൽ ചിത്രങ്ങളുടെ പ്രമോഷൻ രീതികളിലൂടെയും ഏവരുടെയും ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്.