Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൻഡ്രിയ പാടി, അമല ആടി: ഭാസ്ക്കർ ഒരു റാസ്ക്കലിലെ വിഡിയോ ഗാനം

amala-paul-song

സിദ്ദിഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഭാസ്ക്കർ ദ് റാസ്ക്കൽ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ഭാസ്ക്കർ ഒരു റാസ്ക്കലിലെ വിഡിയോ ഗാനം പുറത്ത്. അമല പോൾ നായികയാകുന്ന ചിത്രത്തിലെ ‘ഇപ്പോതു എൻ ഇന്ത’ എന്ന ഗാനത്തിന്റെ പ്രമോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. 

നടിയും ഗായികയുമായ ആൻഡ്രിയയും കാർത്തിക്കുമാണ് ഇൗ ഗാനം ആലപിച്ചിരിക്കുന്നത്. മദൻ കർക്കിയുടെ വരികൾക്ക് അമരിഷ് ആണ് ഇൗണം നൽകിയിരിക്കുന്നത്. സാരിയുടുത്ത് അതീവ സുന്ദരിയായാണ് ചിത്രത്തിലെ നായികയായ അമല പോൾ ഗാനരംഗത്തിലെത്തുന്നത്. നായകനായ അരവിന്ദ സ്വാമിയും അമലയ്ക്കൊപ്പമുണ്ട്. സിദ്ദിഖ് തന്നെ സംവിധാനം നിർവഹിക്കുന്ന ചിത്രം ഉടൻ തീയറ്ററുകളിലെത്തും