ശ്രേയ ഘോഷാലിനൊപ്പം മോഹൻലാലിന്റെ പാട്ട്: വിഡിയോ ഗാനം കാണാം

മോഹൻലാലിന്റെ പുതിയ ചിത്രമായ നീരാളിയിലെ  വിഡിയോ ഗാനം പുറത്തിറങ്ങി. ‘അഴകെ അഴകെ’ എന്ന് തുടങ്ങുന്ന പ്രണയഗാനം മോഹൻലാലും ശ്രേയ ഘോഷാലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. 

സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകനിലെ ‘മലയാറ്റൂർ മലയും’ എന്ന ഗാനത്തിനും ശേഷം മോഹൻലാൽ ആലപിക്കുന്ന പാട്ടാണിത്.  മോഹൻലാലിനൊപ്പം നദിയ മൊയ്തു, പാർവതി നായർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ എന്നിവരും ഇൗ ഗാനത്തിന്റെ രംഗങ്ങളിൽ പ്രത്യക്ഷപെടുന്നുണ്ട്. 

സ്റ്റീഫൻ ദേവസി ഈണമൊരുക്കിയ പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത് പി. ടി. ബിനുവാണ്. സ്റ്റീഫൻ ദേവസി സംഗീതസംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് നീരാളി. നവാഗതനായ അജോയ് വർമ്മ അണിയിച്ചൊരുക്കുന്ന സസ്പെൻസ് ത്രില്ലറിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സാജു തോമസാണ്. സന്തോഷ് ടി. കുരുവിള നിർമിക്കുന്ന ചിത്രം ജൂൺ 15–ന് തിയറ്ററുകളിൽ എത്തും.