Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദിയിൽ സൽമാൻ, ഒപ്പം ചുവടുവച്ച് പ്രഭുദേവ

Salmankhan-prabhudeva

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും സൂപ്പർ ഡാൻസർമാർ അണി നിരന്ന വേദിയായിരുന്നു ദബാങ് ടൂർ ടൊറന്റോ 2018. തകർപ്പൻ പ്രകടനവുമായി ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. സൽമാൻ ഖാൻ, പ്രഭുദേവ, സോനാക്ഷി, കത്രീന കെയ്ഫ് എന്നിവർ ഒരുമിച്ച് ചുവടുവച്ചു. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കാണ് താരങ്ങൾ ചുവടുവച്ചത്. 

'തേരീ മേരി' എന്ന ഗാനവുമായി സൽമാൻ തുടക്കം കുറിച്ചു. തൊട്ടുിപിറകെ പ്രഭുദേവയെത്തി. എക്കാലത്തെയും സൂപ്പർഹിറ്റ് ഫാസ്റ്റ് നമ്പറായ 'ഊർവശി'യുമായി. വലിയ സ്വീകരണമാണ് ഇന്ത്യൻ താരങ്ങള്‍ക്ക് ലഭിച്ചത്. തകർപ്പൻ പാട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു സൽമാന്റെ മാസ് എൻട്രി. താരങ്ങളുടെ നൃത്തച്ചുവടുകൾ സോഷ്യൽ മീഡിയയിൽ വൈറല്‍ ആകുകയാണ്. 

related stories