രൺവീർ ശരിക്കും പഴയ സഞ്ജയ് ദത്ത്

രൺബിറിന്റെ നൃത്തച്ചുവടുകൾ കണ്ടാൽ സഞ്ജയ് ദത്തിനു പോലും സംശയം തോന്നും. ശരിക്കും ഇത് സഞ്ജയ് ദത്ത് തന്നെ ആണോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. അത്രയേറെ രണ്‍ബീറിനു കഴിഞ്ഞു സഞ്ജയ് ദത്താകാൻ. ഇപ്പോൾ സഞ്ജുവിലെ പുതിയ ഗാനം എത്തിയിരിക്കുകയാണ്. 

'ബോപ്പു രാജ് രഹാ ഹെ' എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടി. തൊണ്ണൂറുകളിൽ ബോളിവുഡ് സിനിമകളില്‍ കണ്ടിരുന്ന സഞ്ജയ് ദത്തിന്റെ രൂപത്തിലാണ് ഗാനത്തിൽ രൺവീർ എത്തുന്നത്. മുടിനീട്ടി വളർത്തി എത്തുന്ന രൺബീറിന്റെ വരവും ചുവടുവെപ്പും അക്കാലത്തെ സഞ്ജയ്ദത്തിനെ ഓർമിപ്പിക്കുന്നതാണ്. 

ഈ വർഷത്തെ ഏറ്റവും മികച്ച പാർട്ടി സോങാകും ഇതെന്നാണ് വിലയിരുത്തൽ. രോഹൻ-രോഹനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. നകാഷ് അസീസിന്റെതാണ് ആലാപനം. ശേഖർ അസ്തിവ, രോഹന്‍ ഗോഖലെ എന്നിവരുടെതാണ് വരികൾ. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി.