'ഓരോന്നായി ഒന്നൊന്നായി' ഇബ്‌ലിസിലെ പാട്ട്

ആസിഫ് അലി നായകനാകുന്ന 'ഇബ്‌ലിസി'ലെ പുതിയ ഗാനം എത്തി. 'ഒരോന്നായി ഒന്നൊന്നായി' എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയത്.പാട്ടും സംഭാഷണവും ഉൾപ്പെടുത്തിയാണ് പുതിയ ഗാനം. മരണാനന്തര ജീവിതത്തിന്റെ കഥപറഞ്ഞ ചിത്രത്തിലെ പാട്ടുകളെല്ലാം വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.  

അനൂപ് ജി കൃഷ്ണൻ, രമേഷ് മുരളി, ഗാഗുല്‍ ജോസഫ്, സെബി എന്നിവരാണ് ഗാനം ആലപിച്ചത്. ഷാഹിയുടേതാണ് വരികൾ. ഡോൺ വിൻസന്റിന്റേതാണ് സംഗീതം. ചിത്രത്തിലെ ജിംഭൂംഭൂം, ബമ്പ ബമ്പ എന്നീ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. വരികളും അവതരണ ശൈലിയിലെ വ്യത്യസ്തതയും ഇബ്‌ലിസിലെ ഗാനങ്ങളെ വേറിട്ടതാക്കുന്നു

'ഭൂംഭുംഭും' എന്ന ഗാനം യുട്യൂബ് ട്രന്റിങില്‍ ഒന്നാമതെത്തി. വി എസ് രോഹിത്താണ് ചിത്രത്തിന്റെ സംവിധാനം. മരണം ഒരു നാടിന്റെ ശാപമായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം