ഇതാ എത്തി; 'ഒരു കുട്ടനാടൻ ബ്ലോഗി'ലെ പാട്ടുകൾ

മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടൻ ബ്ലോഗിലെ ഗാനങ്ങളുടെ ഓഡിയോ എത്തി. ഏലമ്പടി ഏലേലോ, മാനത്തെ, ചാരത്തു നീ, കാവാലം കായൽ, മംഗളം എന്നീ ഗാനങ്ങളുടെ ഓഡിയോ ആണ് എത്തിയത്. വിജയ് യേശുദാസ്, റിമി ടോമി, ഹരിചരൺ, സിയ ഉൽഹക്ക്,വിനീത് ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ, അഭിജിത്ത് കൊല്ലം, ശ്രീനാഥ് ശിവശങ്കരൻ, രഞ്ജിത് ഉണ്ണി എന്നിവരാണു ഗാനം ആലപിച്ചിരിക്കുന്നത്. 

നവാഗതനായ ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന്റെ സംഗീതം. റഫീഖ് അഹമ്മദ്, ഹരിനാരായണൻ, ഷിൻസണ്‍ പൂവത്തിങ്കല്‍ എന്നിവരുടെതാണ് വരികൾ. തികച്ചും വ്യത്യസ്തമായ ഗാനങ്ങളുമായാണ് 'ഒരു കുട്ടനാടൻ ബ്ലോഗ്' എത്തുന്നത്. രാജസ്ഥാൻ താളത്തിലെത്തുന്ന ഒരു ഗാനവും ചിത്രത്തിൽ ഉണ്ട്.

ചിത്രത്തിലെ 'ഏലമ്പടി ഏലെലോ' എന്ന ഗാനത്തിന്റെ വിഡിയോ നേരത്തെ യുട്യൂബ് ട്രന്റിങിൽ ഒന്നാമതെത്തി. എല്ലാ ഗാനങ്ങളും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നാണു തന്റെ പ്രതീക്ഷയെന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ ശ്രീനാഥ് ശിവശങ്കരൻ പറഞ്ഞു. ഓണത്തിനു ചിത്രം തീയറ്ററുകളിലെത്തും.