വേദിയിൽ മഞ്ജുവിന്റെ പാട്ട്; കാണികൾക്കിടയിൽ ഐശ്വര്യയുടെയും

മഴവിൽ മാംഗോ മ്യൂസിക് അവാർഡിന്റെ വേദിയിൽ ഗാനം ആലപിച്ചു മഞ്ജു വാര്യർ. ത്രിവേണി എന്ന ചിത്രത്തിലെ പാമരം പളുങ്കു കൊണ്ട് എന്ന ഗാനമാണു മഞ്ജു ആലപിച്ചത്.  വയലാറിന്റെ വരികൾക്കു ജി.ദേവരാജൻ സംഗീതം നൽകിയിരിക്കുന്നു. 

മഞ്ജുവിന്റെ പാട്ട് നിറഞ്ഞ കയ്യടിയോടെയാണു സദസ്സ് സ്വീകരിച്ചത്. വേദിയിൽ മഞ്ജു പാടുമ്പോൾ കാണികൾക്കിടയിലിരുന്നു കൂടെ പാടുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. 

നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങായിരുന്നു മഴവിൽ മാംഗോ മ്യൂസിക് അവർഡ്. പാട്ടും നൃത്തവും ഇഴചേർന്നതായിരുന്നു പുരസ്കാര നിശ. 'കസ്തൂരി മണക്കുന്നല്ലോ' എന്ന ഗാനവുമായി എത്തി മോഹൻലാലും ആസ്വാദക മനംകീഴടക്കി. എം.കെ. അർജുനൻ മാസ്റ്ററോടുള്ള ആദര സുചകമായിരുന്നു മോഹൻലാലിന്റെ ഗാനം. യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, എം.ജി. ശ്രീകുമാര്‍, ചിത്ര, ഉഷ ഉതുപ്പ്, ശങ്കർ മഹാദേവൻ, ജി. വേണുഗോപാൽ, സ്റ്റീഫൻ ദേവസ്സി, ഗോപി സുന്ദർ, അൽഫോൺസ് എന്നിങ്ങനെ ചലച്ചിത്ര ഗാനരംഗത്തെ പ്രമുഖർ പുരസ്കാര ചടങ്ങിൽ പങ്കെടുത്തു.