ഐറ്റം നമ്പറാണ് ഇഷ്ടം എന്ന് ഇങ്ങനെ പറയാമോ? ശരത്

മഴവിൽ മനോരമ സൂപ്പർ ഫോർ വേദിയിൽ മത്സരാർഥികളുടെ പ്രകടനത്തിനു രസകരമായ കമന്റുമായി സംഗീത സംവിധായകൻ ശരത്. യദു എസ്. മാരാർ, ബിന്ദു എന്നീ മത്സരാർഥികളുടെ പ്രകടനത്തിനു ശേഷമായിരുന്നു വിധികർത്താവായ ശരത്തിന്റെ അഭിപ്രായ പ്രകടനം. 

മെലഡി പാടുന്നതിനേക്കാളും ഇഷ്ടം പെർഫോർമൻസ് കൂടുതലുള്ള ഗാനം പാടാനാണെന്നു പറഞ്ഞ മത്സരാർഥിയോടു ശരത്തിന്റെ രസകരമായ കമന്റ് ഇങ്ങനെ: 'നീ ആ ചെണ്ട വായിക്കുന്ന പയ്യൻ തന്നെയല്ലേ. മേളംകൊട്ടി നടന്ന ആൾ പറയേണ്ടതാണോ ഇത്. എനിക്കിപ്പോ ഐറ്റം നമ്പരാണ് ഇഷ്ടമെന്ന് ഇങ്ങനെ പറയാമോ? വളരെ കൂളായിരുന്നു ഗാനം. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.'

താമരഭരണി എന്ന ചിത്രത്തിലെ 'കറുപ്പാലകയ്യാലെ' എന്ന ഗാനമാണ് ഇരുവരും വേദിയിൽ അവതരിപ്പിച്ചത്. ഗാനത്തോടൊപ്പം മികച്ച നൃത്തച്ചുവടുകളുമായി യദുവും ബിന്ദുവും സദസ്സിനെ കയ്യിലെടുത്തു. ആ ഗാനത്തിനു വേണ്ട എല്ലാ ഊർജവും നല്‍കിയാണ് ഇരുവരും ഗാനം ആലപിച്ചതെന്നു മറ്റു വിധികർത്താക്കളും അഭിപ്രായപ്പെട്ടു.