'ഞാൻ കണ്ടേ' ആൽബം ശ്രദ്ധേയം

യുവാക്കളുടെ സംരംഭത്തിൽ ഒരുങ്ങിയ ഞാൻ കണ്ടേ എന്ന ആൽബം ശ്രദ്ധേയമാകുന്നു. പ്രളയവും അതിജീവനവുമാണു ഗാനത്തിന്റെ പ്രമേയം. 

പ്രളയകാല കേരളം ഒരു സാധാരണക്കാരന്റെ കണ്ണിലൂടെ കാണുന്നതാണു ഗാനം. പ്രളയ സമയത്ത് നമ്മൾ കണ്ട കാഴ്ച. പുതുകേരളത്തിനായി നമുക്ക് കൈകോർക്കാം എന്ന കുറിപ്പോടെയാണു ഗാനം യൂട്യൂബിൽ എത്തിയത്. 

നിഹാൽ സാദിഖിന്റെതാണു സംഗീതം. മികച്ച പ്രതികരണമാണു ആൽബത്തിലു ലഭിക്കുന്നത്.