ഹൃദയം കവർന്ന് ആ ട്രാൻസ്ജെന്റർ നായിക; നിറഞ്ഞ കയ്യടി

സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് അഞ്ജലി അമീറിന്റെ മ്യൂസിക് വിഡിയോ. ട്രാൻസ്ജെന്ററായ അഞ്ജലി അമീർ അഭിനയിച്ച നിഴൽ പോലെ എന്ന മ്യൂസിക് വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുന്നത്. നിനക്കെന്നോടൊന്നു മിണ്ടിയാലെന്താ എന്നു തുടങ്ങുന്ന വരികൾ എഴുതിയിരിക്കുന്നത് രമേഷ് കാവിൽ ആണ്. ദീപക് ജെ.ആർ  ആണുഗാനം ആലപിച്ചിരിക്കുന്നത് പ്രശാന്ത് നിട്ടൂരാണു സംഗീതം. 

ട്രാൻസ്ജെന്ററായ അഞ്ജലി ആദ്യമായി അഭിനയിക്കുന്ന മ്യൂസിക്കൽ വിഡിയോയാണ് 'നിഴൽ പോലെ'. സഫീർ പട്ടാമ്പിയാണ് മ്യൂസിക്കൽ വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. മികച്ചപ്രതികരണമാണ് വിഡിയോയിലെ അഞ്ജലിയുടെ പ്രകടനത്തിനു ലഭിക്കുന്നത്. 

മമ്മൂട്ടി ചിത്രം 'പേരൻപി'ലൂടെ നായികയായാണ് സിനിമാ ലോകത്തേക്ക് അഞ്ജലിയുടെ വരവ്. നായികയായി എത്തുന്ന ആദ്യ ട്രാൻസ്ജെന്റർ കൂടിയാണു മലയാളിയായ അഞ്ജലി അമീർ. മുൻപ് അഞ്ജലിയുടെ 'ഫേക്ക് ട്രാൻസ് ജെന്റർ' പരാമർശം ഏറെ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു.