മലയാള കരുത്തിൽ തമിഴ് അമുത; മനോഹര ഗാനങ്ങൾ

തമിഴ് സൈക്കോ ത്രില്ലർ സിനിമ 'അമുത'യിലെ ഗാനങ്ങൾ എത്തി. വ്യത്യസ്തlകൾ നിറഞ്ഞ നാലുഗാനങ്ങളാണ് എത്തിയത്. പി.ജയചന്ദ്രൻ, കെ.എസ്. ചിത്ര, വിനീത് ശ്രീനിവാസൻ, റോഷൻ എന്നിവരാണു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അരുൺ ഗോപന്റെതാണു സംഗീതം. 

'അതിമനോഹരം' എന്നാണ് ഗാനങ്ങൾ സംബന്ധിച്ച് ആസ്വാദകരുടെ വിലയിരുത്തൽ. ശ്രിയശ്രീ, അനീഷ് ഷാസ്, ലെവിൻ സൈമൺ ജോസഫ്, ആശ സുധീർ എന്നിവരാണു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

പി.എസ്. അർജുനാണ് സംവിധാനം. തുടക്കത്തിൽ ചിത്രം മലയാളത്തിൽ എടുക്കാനായിരുന്നു അണിയറ പ്രവർത്തകരുടെ തീരുമാനം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ചിത്രം തമിഴിലേക്കു മാറ്റുകയായിരുന്നു.