കേശുവും കൂട്ടുകാരും വരുന്നു; പാട്ടും കഥയുമായി വീണ്ടും കിലുക്കാംപെട്ടി

പുതിയ പാട്ടും കഥയുമായി എത്തുകയാണ് 'കിലുക്കാംപെട്ടി 2'. കാടും നാടും മനുഷ്യനും മൃഗങ്ങളും ചേരുന്ന കഥയാണ് കിലുക്കാം പെട്ടിയുടെ പ്രമേയം. കുട്ടികൾക്കായി മനോരമ മ്യൂസികാണ് 'കിലുക്കാംപെട്ടി 2'എത്തിക്കുന്നത്

കുരങ്ങൻ മാഷും പന്നി അമ്മാവനും അവരുടെ സംഭാഷങ്ങളുമെല്ലാം കുട്ടികളെ ആകർഷിക്കുന്നതാണ്. ജയദീപ് കോതമംഗലത്തിന്റെതാണു കഥ. ബിച്ചു തിരുമലയും ജയദീപ് കോതമംഗലവുമാണു ഗാനങ്ങൾ എഴുതിയിരിക്കുന്നത്. 

‌ഫെലിക്സ് ദേവസ്യയാണു സംവിധാനം. കാട്ടിലേക്കുള്ള മനുഷ്യന്റെ കടന്നു കയറ്റവും മൃഗങ്ങളോടുള്ള ക്രൂരനിലപാടുമാണു വിഡിയോ കഥയിലൂടെ പറയുന്നത്.