അനുശ്രീയുടെ ‘ഓട്ടർഷ ഡാൻസ് ചലഞ്ച്’

ഡാന്‍സ് കളിക്കാൻ റെഡിയാണോ, അങ്ങനെങ്കിൽ സിനിമയിൽ നിങ്ങൾക്കൊരു സുവർണാവസരം. അനുശ്രീ പ്രധാനവേഷത്തിലെത്തുന്ന ഓട്ടർഷയുടെ അണിയറപ്രവർത്തകരാണ് രസകരമായൊരു മത്സരവുമായി എത്തിയിരിക്കുന്നത്.

സിനിമയിലെ ഒരു പാട്ടിന്റെ താളത്തിൽ പ്രേക്ഷകർ തന്നെ കൊറിയോഗ്രാഫ് ചെയ്ത് വിഡിയോ അയച്ചുകൊടുക്കുക. ഏറ്റവു മികച്ച വിഡിയോ സിനിമയുടെ അവസാനം പ്രദർശിപ്പിക്കും.

മത്സരത്തെക്കുറിച്ച് അണിയറപ്രവർത്തകരുടെ നിബന്ധനകൾ താഴെ–

ജെയിംസ് ആൻഡ് അലീസിന് ശേഷം സുജിത് വാസുദേവ് സംവിധാനം ചെയ്ത് അനുശ്രീ നായകനും നായികയും ആയി എത്തുന്ന ഓട്ടര്‍ഷ സിനിമയിലെ ചന്ദപ്പുര കൃതി അലംകൃതി എന്ന ബോംബ് പാട്ട് ഇതാ വരാൻ പോവുകയാണ്. പെടക്കാൻ കൊതിക്കുന്ന താളത്തിന് ചുവടുകൾ വെച്ച് വിഡിയോ എടുത്ത് കാണിക്കാൻ നിങ്ങൾ തയ്യാറെങ്കിൽ, ആ വീഡിയോ സിനിമയുടെ എൻഡ് ടൈറ്റിൽ ആക്കാൻ ഞങ്ങളും തയ്യാർ. മാത്രമല്ല, ചുവടുകൾക്ക് അനുസരിച്ച് പല പല ബമ്പർ പ്രൈസുകളും ഉണ്ടാവുന്നതാണ്.

ഡാൻസർമാർക്ക് ഇത് സുവർണ്ണാവസരം. ഡാൻസ് അറിയാത്തവർ ഇടത്തും വലത്തും നോക്കണ്ട. പ്രായഭേദമന്യേ നിങ്ങളുടെ കഴിവ് തെളിയിക്കൂ നാളത്തെ താരമാകൂ. 

അവസാന തീയതി: 15th November 2018. 

Send your entries to autorsha@larvaclub.com

ലെറ്റ്സ് ഡാൻസ്!