Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊഞ്ചത്തിയായി അനുശ്രീ എത്തി; പാട്ട് തരംഗം

anusree

ഓട്ടർഷ എന്ന സിനിമ ഇറങ്ങുന്നതിനു മുൻപു തന്നെ ചിത്രത്തിലെ പുതു ചമ്പാ നെല്ലു കുത്തി എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനത്തിന്റെ വിഡിയോ ആണ് ഇപ്പോൾ എത്തിയത്. ഗാനത്തിൽ അതി സുന്ദരിയായാണ് അനുശ്രീ എത്തുന്നത്. രാഹുൽ മാധവ് ആണ് ഗാനരംഗത്തിൽ അനുശ്രീക്കൊപ്പം എത്തുന്നത്.

ഗാനത്തിന്റെ ലിറിക്കൽ വിഡിയോ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ജയരാജ് വാര്യരുടെ മകൾ ഇന്ദുലേഖ വാര്യരാണു ഗാനം ആലപിച്ചിരിക്കുന്നത്. ബി.ടി. അനിൽ കുമാറിന്റെ വരികൾക്ക് ശരത്താണു സംഗീതം നൽകിയിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. തട്ടമിട്ട് അതിസുന്ദരിയായാണ് അനുശ്രീ എത്തുന്നത്. അനുശ്രീയുടെ ലുക്കിനെ പ്രശംസിക്കുന്നവരാണ് ഏറെയും. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനം നിരവധി പേർ കണ്ടു.