'ജോസഫി'ന്റെ 'പൂമുത്തോള്‍' എത്തിയത് ഹൃദയങ്ങളിലേക്ക്...

ജീവിതത്തിന്റെ മനോഹാരിത ചിത്രീകരിച്ച അതിമനോഹര ഗാനമാണ് ജോസഫിലെ പൂമുത്തോളെ...ഗാനത്തിന്റെ വിഡിയോ എത്തി മണിക്കൂറുകൾക്കകം തന്നെ ട്രന്റിങ്ങില്‍ ഇടം പിടിച്ചു. രണ്ടര ലക്ഷത്തോളം പേർ ഇതിനോടകം തന്നെ ഗാനം യൂട്യൂബിൽ കണ്ടു.

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. വിജയ് യേശുദാസ് ആണു ഗാനം ആലപിച്ചിരിക്കുന്നത്. അജീഷ് ദാസന്റെ വരികൾത്ത് രഞ്ജിൻ രാജാണു സംഗീതം നൽകിയിരിക്കുന്നത്. 

ജോജു ജോർജ് ആലപിച്ച ഒരു ഗാനവും നേരത്തെ ചിത്രത്തിലേതായി പുറത്തു വന്നിരുന്നു. ഈ ഗാനവും ഏറെ പ്രശംസ നേടിയിരുന്നു. നിലവിൽ യുട്യൂബ് ട്രന്റിങ്ങിൽ മൂന്നാമതാണ് ജോസഫിലെ പൂമുത്തോളെ എന്ന ഗാനം. തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ചിത്രം.