Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലഭാസ്കറിനെ പുറത്തെടുത്തു; രക്തം പുരണ്ട യൂനിഫോമുമായി ആ യാത്ര

balabhaskar-new

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ വീണ്ടും ഇടംപിടിക്കുകയാണു പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം. മരണവുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണം നടക്കുകയാണ്. ഇതിനിടെ അപകടത്തിൽപ്പെട്ട ബാലഭാസ്കറിനെയും കുടുംബത്തെയും രക്ഷിക്കാൻ ആദ്യം ഓടിയെത്തിയ കെഎസ്ആർടിസി ഡ്രൈവറെ കുറിച്ചുള്ള കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സി. അജി എന്നാണു ഈ ഡ്രൈവറുടെ പേര്. 

ഐ ലൗവ് മൈ കെഎസ്ആർടിസി എന്ന ഫെയ്സ്ബുക്ക് പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കുറിപ്പിങ്ങനെ:  പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ....... അസമയം.... വിജനമായ റോഡ്.... ബസ്സിലുള്ള യാത്രക്കാർ പോലും നല്ല ഉറക്കം... വെളുപ്പിന് 3.30 കഴിഞ്ഞിട്ടുണ്ടാവും ... ആറ്റിങ്ങൽ മുതൽ മുന്നിൽ പോയി കൊണ്ടിരിക്കുന്ന.... ഇന്നോവ പള്ളിപ്പുറം കഴിഞ്ഞപ്പോൾ പെട്ടന്ന് വലത് വശത്തേക്ക് തിരിഞ്ഞ് പോയി മരത്തിൽ ഇടിക്കുകയായിരുന്നു... അത് അവഗണിച്ച് പോകാൻ അജിക്ക് സാധിക്കുമായിരുന്നില്ല.... ഡ്യൂട്ടിയിലാണ് എന്നു പോലും മറന്ന് ബസ്സ് ഒതുക്കി... ഓടി കാറി നടത്തു എത്തി...... പുറകെ വന്ന മാരുതി 800 തടഞ്ഞ് നിർത്തി ...... അതിൽ നിന്ന് വീൽ stand വാങ്ങി ചില്ല് തല്ലിപ്പൊട്ടിച്ചാണ്.... ബാല ഭാസ്ക്കറേയും കുടുംബത്തേയും പുറത്ത് എടുത്തത്.... ആദ്യം മോളെയാണ് എടുത്തത്..... ഇതിനിടയിൽ ബസ്സിലെ 22 യാത്രക്കാരും കണ്ടക്ടറും അജിക്കൊപ്പം നിന്നും...... ആരും അറച്ച് നിൽക്കുന്ന സമയത്തും .... ഡ്യൂട്ടിയിൽ ആണന്ന് പോലും മറന്ന അജിയുടെ ഇടപെടൽ ആണ് രണ്ട് ജീവനുകൾ എങ്കിലും രക്ഷിക്കാനായത്..... കാറിൽ നിന്ന് ഇറക്കി പോലീസിൽ അറിയിച്ച് എല്ലാവരേയും ആംബുലന്‍സിൽ കയറ്റി വിട്ട്.... ചോര പുരണ്ട യൂണിഫോമുമായി... അജി വീണ്ടും Duty തുടങ്ങി 22 യാത്രക്കാരുമായി....