അതിജീവന ഗാനത്തിനു ദൃശ്യപ്പൊലിമയായി

സംസ്ഥാന സ്കൂൾ കലോത്സവത്തിന് അഭിവാദ്യമേകി മലയാള മനോരമ ഒരുക്കിയ അതിജീവനഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. പ്രളയക്കെടുതികളുടെ നഷ്ടം മറന്നെത്തുന്ന കലോത്സവത്തിന് ‘അതിജീവനകല’യുടെ സന്ദേശവുമായാണു ഗാനം ഒരുക്കിയത്. ഓഡിയോ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 

ശ്രീകുമാരൻ തമ്പി, വയലാർ ശരത്ചന്ദ്രവർമ, ബീയാർ പ്രസാദ് എന്നിവർ ചേർന്നെഴുതിയ ഗാനത്തിന്റെ സംഗീതം, യുവസംഗീതസംവിധായകനും സംഗീതസംവിധായകൻ എം.കെ.അർജുനന്റെ കൊച്ചുമകനുമായ മിഥുൻ അശോകന്റേതാണ്. പാടിയത്: വിധു പ്രതാപ്. വിഡിയോ ഒരുക്കിയതു മഴവിൽ മനോരമ. 

പാട്ടു കേൾക്കാനും ഡൗൺലോഡ് ചെയ്യാനും ഈ ക്യൂആർ കോഡ് സ്കാൻ ചെയ്യാം: യൂട്യൂബിലും കാണാം