ഇതാ, സൂപ്പർ ഫോർ ദേവിന്റെ ദേവസംഗീതം; അതിമനോഹരം

മഴവില്‍ മനോരമ സൂപ്പർ ഫോറിലൂടെ ആസ്വാദകരുടെ പ്രിയപ്പെട്ട ഗായകനായി മാറിയിരുന്നു ദേവ് പ്രകാശ്. മെലഡിയും ഫാസ്റ്റ് നമ്പറും ഒരുപോലെ തന്റെ ശബ്ദത്തിൽ വഴങ്ങുമെന്നു തെളിയിച്ചിരുന്നു സൂപ്പർ ഫോറിന്റെ വേദിയിൽ തെളിയിച്ചു ഈ ചെറുപ്പക്കാരൻ. ഇപ്പോൾ ഭക്തി സാന്ദ്രമായ ഒരു ഗാനവുമായി എത്തുകയാണ് ദേവ്. 

തിരുവോസ്തിയിൽ വാഴും നാഥാ എന്നു തുടങ്ങുന്ന ക്രിസ്തീയ ഭക്തി ഗാനവുമായാണ് ദേവ് എത്തുന്നത്. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും റോസ് ജോയ് ആണ്. സൂപ്പർ ഫോറിലൂടെ മലയാളിക്കു സുപരിചിതയായ മീനാക്ഷിയും റോസും ചേർന്നാണു ഗാനത്തിനു കോറസ് പാടിയിരിക്കുന്നത്. 

ക്രിസ്മസിനോടനുബന്ധിച്ച് റിലീസ് ചെയ്ത ഗാനത്തിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ദേവിന്റെ ആലാപനത്തെയും മികച്ച വരികളെയും പ്രശംസിക്കുന്നവാരണ് ഏറെയും. ഗാനത്തിന്റെ ഫീമെയിൽ വേർഷൻ നേരത്തെ മീനാക്ഷി പാടിയിരുന്നു.