Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം ചിലപ്പോഴെങ്കിലും നൊമ്പരമാണ്; ഈ പാട്ടുപറയുന്നു

album-song

പ്രണയത്തിന്റെ വ്യത്യസ്തതയുമായി എത്തുകയാണ് ലൗ എന്ന പുതിയ ആൽബം. പെട്ടന്നൊരു ദിവസം യാത്രപോലും പറയാതെ ചിലപ്പോള്‍ പ്രണയം ജീവിതത്തിൽ നിന്നും ഇറങ്ങി പോകും. നൊമ്പരത്തിൽ അവസാനിക്കുന്ന പ്രണയത്തിന്റെ കഥപറയുകയാണ് ലൗ. 

മലയാളത്തിനു പുറമെ കന്നടയിലും ആൽബം എത്തുന്നുണ്ട്. ശ്രീകുമാർ നായരും രശ്മി നായകും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. സംഗീതം സച്ചിൻ രാജ്. 

അഭിഷേക് ഗണേഷ്. ആർ, നയൻതാര എം. നായർ എന്നിവരാണ് അഭിനേതാക്കൾ. സംവിധാനം അരുൺ വേണുഗോപാൽ. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. മനോരമ ഓണ്‍ലൈൻ സംഘടിപ്പിച്ച ‘മിസ് മില്ലേനിയൽ’ സൗന്ദര്യമത്സരത്തിൽ മത്സരാർത്ഥി കൂടിയായിരുന്നു അഭിനേത്രി നയൻതാര.