സരസ്വതി ദേവിയ്ക്ക് സമർപ്പണമായി ഒരു ആൽബം

തെളിനീരിനെ സാക്ഷിയാക്കി കൽപ്പടവുകളിൽ നൃത്തം ചവിട്ടുന്ന ചിലങ്കകൾ. സരസ്വതി ദേവിയെ സ്തുതിച്ചുകൊണ്ടുള്ള സംഗീത നൃത്ത ലയമുള്ള ആൽബത്തിന്റെ തുടക്കമിതാണ്. യാ കുന്ദേന്ദു തുഷാര ഹാര....എന്നു തുടങ്ങുന്ന സരസ്വതി ശ്ലോകത്തിന്റെ ദൃശ്യാവിഷ്കാരമാണിത്. മദർ ഗോഡ്‌ഡസ്, എ മ്യൂസിക്കൽ ട്രൈബ്യൂട്ട് റ്റു സരസ്വതി ദേവി എന്നു പേരിട്ടിരിക്കുന്ന രണ്ടു മിനുട്ട് ദൈർഘ്യമുള്ള കുഞ്ഞൻ വീഡിയോ സോങ്.

നല്ല താളത്തിൽ ചെയ്തിരക്കുന്ന വീഡിയോയുടെ ദൃശ്യങ്ങൾ നാട്യഭംഗി കൊണ്ട് മനോഹരമായി. ആതിര ജിനുവാണ് നൃത്തം ചിട്ടപ്പെടുത്തിയതും സംവിധാനം ചെയ്തതും. ജിബു ശിവാനന്ദന്റേതാണ് സംഗീതം. മീരാ റാം മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിജോയ് സോജിന്റേതാണ് കാമറ. നൗഫൽ അഹമ്മദാണ് വീഡിയോയുടെ എഡിറ്റർ. സരസ്വതി പൂജയ്ക്ക് മുന്നോടിയായാണ് വീഡിയോ സോങ് യു ട്യൂബിൽ റിലീസ് ചെയ്തത്.