മാഷ് അപുമായി ആൻഡ്രിയ ജെറമിയ

പാട്ടിലും അഭിനയത്തിലും പ്രതിഭയിയിച്ചയാളാണ് ആന്‍ഡ്രിയ ജെറമിയ. ദാ വീണ്ടും ഗായികയായി കേൾവിയെ രസംപിടിപ്പിക്കാനെത്തുകയാണ് താരം. കരിയറിൽ ആദ്യമായി ചെയ്ത മാഷ് അപുമായി. നാലു പാട്ടുകൾ ചേർത്തു വച്ച മാഷ് അപ് ആണിത്. റിജിക് ആണ് പ്രോഗ്രാം ചെയ്തത്. കാസനോവയിലെ ജിൽ ജങ് ജക്, ഗോവയിലെ ഇതു വരൈ, കില്ലിങ് മീ സോഫ്റ്റ്ലിയിലെ ദി സ്കോർ, വാക്കിങ് എവേയിലെ ബോൺ റ്റു ഡു ഇറ്റ് എന്നീ പാട്ടുകളാണ് ആൻഡ്രിയ മാഷ് അപിൽ ചേർത്തത്. 

അന്യന്‍ എന്ന വിക്രം ചിത്രത്തിലെ ഗായികയായിക്കൊണ്ടാണ് ആൻഡ്രിയ കരിയർ തുടങ്ങഉന്നത്. പിന്നീട് അഭിനയത്തിലേക്ക് കടന്നുവെങ്കിലും പാട്ടു രംഗത്തും സജീവമായിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലായി ഇതുവരെ മുപ്പതോളം സിനിമകളിലാണ് ആൻഡ്രിയ അഭിനയിച്ചത്.