അങ്കമാലി ഡയറീസിലെ രസികൻ പാട്ട്

അങ്കമാലിയിലെ പ്രധാനമന്ത്രിയാ എന്റെ അമ്മാവൻ എന്ന ഡയലോഗ് എന്നെന്നും ഓർത്തുചിരിക്കാറുണ്ട് നമ്മൾ. ലിജോ ജോസ് പെല്ലിശേലി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേര് അങ്കമാലി ഡയറീസ് എന്നാണ്. ആ ഡയലോഗു പോലെ സിനിമയും അവിസ്മരീണയമാകുമോ എന്നു കാത്തിരുന്നു കാണാം. അതെന്തായാലും സിനിമയിലെ ഒരു പാട്ട് യുട്യൂബിൽ കുതിക്കുകയാണ്. ലിജോയുടെ ചിത്രങ്ങൾ പോലെ തീർത്തും വേറിട്ട പാട്ട്. തനി നാടൻ ഭംഗിയുള്ള ഗാനം എളുപ്പം പ്രേക്ഷകന്റെ കാതുകളുടെ ചങ്ങാതിയാകും എന്നുറപ്പ്.

തീയാമ്മേ എന്ന പാട്ട് അങ്കമാലി പ്രാഞ്ചിയും ശ്രീകുമാർ വക്കിയിലും ചേർന്നാണു പാടിയിരിക്കുന്നത്. പ്രശാന്ത് പിളളയുടേതാണ് ഈണം. വരികൾ ആരുടേതെന്ന് വ്യക്തമല്ല. നാടൻ പാട്ടിന്റെ ശൈലിയിലുള്ള ഗാനം ആർക്കും ഇഷ്ടമാകും. ദൃശ്യങ്ങളും അതുപോലെ നമ്മോടു ചേർന്നുനിൽക്കുന്നു. പാട്ട് ഒറ്റ ദിവസം കൊണ്ടു 14 ലക്ഷത്തോളം പ്രാവശ്യമാണ് ആളുകൾ കണ്ടത്.