ആത്തിഫ് അസ്ലം അഭിനേതാവാകുന്നു

സെഹറിലെ വോ ലംഹേ എന്ന ഗാനം ആലപിച്ചുകൊണ്ട് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച പാക്കിസ്ഥാനി ഗായകനാണ് ആത്തിഫ് അസ്ലം. തുടർന്ന് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള ആത്തിഫ് ബോളിവുഡിൽ നടനായി അരങ്ങേറ്റം കുറിക്കുകയാണ്. ആത്തിഫ് തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതാണീ കാര്യം. ബോളിവുഡിൽ അഭിനയിക്കാൻ ഒരുപാട് ഓഫറുകൾ വരുന്നുണ്ട്, ഒന്നുരണ്ട് കഥകൾ തനിക്കിഷ്ടപ്പെട്ടെന്നും ഈ വർഷം അവസാനത്തോടുകൂടി താൻ ബോളീവുഡിൽ അഭിനേതാവായി അരങ്ങേറ്റം കുറിക്കുമെന്നുമാണ് ആത്തിഫ് പറഞ്ഞിരിക്കുന്നത്.

ബസ് ഏക് പൽ, റേസ്, പ്രിൻസ്, തേരേ നാൽ ലൗവ് ഹോ ഗയ, റേസ്2, ബദ്ലാപൂർ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകളിൽ അതിഥിതാരമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ആത്തിഫ്, ബോൽ എന്ന പാക്കിസ്ഥാനി ചിത്രത്തിൽ നായകനായി അഭിനയിച്ചിട്ടുണ്ട്.