വൈറലായി ഒബാമയുടേയും മിഷേലിന്റെയും 'ത്രില്ലർ' ഡാൻസ്

അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെയും ഭാര്യ മിഷേലിന്റെയും രസകരമായ വിഡിയോകളുടെ ഒരു വലിയ നിര തന്നെയുണ്ട് യുട്യൂബിൽ. ദാ ഇക്കഴിഞ്ഞ ദിവസവും പുറത്തുവന്നു മിഷേലിന്റെയും ഒബാമയുടെയും നൃത്തത്തിന്റെ രസകരമായൊരു വിഡിയോ. സംഗീത ചക്രവർത്തി മൈക്കിൾ ജാക്സണിന്റെ ത്രില്ലർ എന്ന ലോകപ്രശസ്ത ഗാനത്തിനൊപ്പമാണ് ലോകം ശ്രദ്ധിക്കുന്ന ദമ്പതികൾ ചുവടുവച്ചത്. ഹാലോവീൻ ദിന ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്. അതിഥികളെ സ്വാഗതം ചെയ്തതിനു പിന്നാലെയായിരുന്നു ഇത്. 

നൃത്തം ചെറുതായി പഠിച്ചു വച്ചിട്ടുണ്ട്. എങ്ങനെയുണ്ടാകും കളിക്കുമ്പോൾ എന്നറിയില്ല. എന്തായാലും നിങ്ങളെല്ലാവരും ഇതിനൊപ്പം കൂടണം എന്നു പറഞ്ഞുകൊണ്ടാണ് ഒബാമ നൃത്തംവച്ചു തുടങ്ങിയത്. സംഗതി എന്തായാലും കലക്കനായി. വിഡിയോ ഇന്നലെ മുതൽക്കേ യുട്യൂബിൽ തരംഗമാണ്.