ബ്രിട്ടീഷ് പോപ് ഗായകൻ ജോർജ് മൈക്കിൾ അന്തരിച്ചു

 പ്രശസ്ത ബ്രിട്ടീഷ് പോപ് ഗായകൻ ജോർജ് മൈക്കിൾ (53) അന്തരിച്ചു. ഓക്സ്ഫോർഡ് ഷെയറിലെ വീട്ടിലായിരുന്നു അന്ത്യം. സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത നിർമാതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട് മൈക്കിൾ. സുഹൃത്തായ ആൻഡ്രൂ റിഡ്ജ്‌ലിയുമായി ചേർന്ന് രൂപീകരിച്ച ‘വാം’ എന്ന ബാൻഡിലൂടെയാണ് പ്രശസ്തനായത്.

ക്ലബ് ട്രോപിക്കാന, ലാസ്റ്റ് ക്രിസ്മസ്, കെയർലെസ് വിസ്പർ, ഫെയിത്ത്, ലാസ്റ്റ് ക്രിസ്മസ്, വേക്ക് മി അപ് ബിഫോർ യു ഗോ ഗോ തുടങ്ങിയവയാണ് മൈക്കിളിന്റെ ആൽബങ്ങൾ. രണ്ടു ഗ്രാമി പുരസ്കാരങ്ങളും മൂന്ന് ബ്രിട്ട് പുരസ്കാരങ്ങളുമടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. സംഗീതവും വ്യക്തി ജീവിചതവും ചേർത്ത് 2005 അദ്ദേഹത്തെക്കുറിച്ച് ‘എ ഡിഫറന്റ് സ്റ്റോറി’ എന്ന ഡോക്യുമെന്ററി പുറത്തിറക്കിയിട്ടുണ്ട്.