ആരും ഒന്നു മൂളിപ്പോകും ഈ ക്രിസ്മസ് പാട്ട്

ചില ക്രിസ്മസ് ഗീതങ്ങൾ സിനിമാ പാട്ടു പോലെ ഏവരുടേയും ശ്രദ്ധ നേടും. അതിന്റെ താളത്തിന് ആ ഭാവമായിരിക്കും. മഞ്ഞു വീഴും നേരം...എന്നു തുടങ്ങുന്ന ഗാനം അതുപോലെയാണ്. പ്രസന്നമായ താളം ക്രിസ്മസ് രാവിലേക്ക് ആരേയും കൊണ്ടുപോകും. കണ്ണിനുള്ളിൽ ഒരു ക്രിസ്മസ് കാഴ്ചെ വരച്ചിടുന്ന വരികൾ. ആലാപനവും അതുപോലെ സുന്ദരം. 

അഞ്ജു ജോസഫും സുബിൻ സാമുവേലും ചേർന്നാണീ പാട്ട് പാടിയത്. സുബിന്‍ സാമുവേലിന്റേതാണ് എഴുത്തും. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായ ഗായികയാണ് അഞ്ജു. ഗായികയുടെ നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങൾ ഇതുപോലെ ശ്രദ്ധേയമാണ്.