പ്രണയാർദ്ര സംഗീതത്തിൽ വീണ്ടും ഇമ്രാൻ ഹാഷ്മി

പ്രണയ നഷ്ടത്തിന്റെയും നൊമ്പരത്തിന്റെയും പാട്ട്. മേൻ രഹൂ യാ ന രഹൂ എന്നു പേരിട്ട വിഡിയോ മൂന്നു കോടിയിലധികം പ്രേക്ഷകരെയും നേടിയെടുത്തു യുട്യൂബിൽ. രശ്മി വിരാഗ് ആണ് പാട്ടെഴുതിയത്. അമാൽ മാലിക് ഈണമിട്ട് അർമാൻ മാലിക് പാടിയ പാട്ട്. പ്രണയത്തെ കുറിച്ചുള്ള ആഘോഷമാണ് ഈ പാട്ടെന്നു പറയാം. ഗോവയുടെ ദൃശ്യങ്ങളിലൂടെയാണ് പാട്ട് പിന്നിടുന്നത്. െതങ്ങും നീണ്ട വഴികളും മണൽപ്പാതകളും കടൽ ഭംഗിയുമുള്ള പാട്ട്.

ഒരുപാട് നാളായി ഹിന്ദിയിൽ നിന്ന് ഹൃദ്യമായൊരു പ്രണയഗീതം കേട്ടിട്ടെന്ന അപവാദത്തിന് മറുപടിയാണ് ഇമ്രാൻ ഹാഷ്മി അഭിനയിച്ച പുതിയ ഗാനം. ടി സീരിസിന്റെ ഏറ്റവും ജനപ്രിയമായ വിഡിയോകളിലൊന്നാണ് അതിന്ന്. ആർത്തനാദങ്ങളുടയെും ആഘോഷങ്ങളുടെയും ശബ്ദങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇമ്രാൻ ഹാഷ്മി അഭിനയിച്ച പാട്ട്. ബോളിവുഡിന്റെ സീരിയൽ കില്ലർ ഇഷാ ഗുപ്തയ്ക്കൊപ്പം പാടിയഭിനയിക്കുന്ന വിഡിയോ പ്രണയാർദ്രം.

ഓർമകളിലേക്ക് തിരിച്ചുനടക്കുന്ന ഇമ്രാൻ ഹാഷ്മിയിലൂടെയാണ് ഗാനം ആരംഭിക്കുന്നത്. പറയാതെ അറിയാതെ പോയ ഒരു പ്രണയത്തെ കുറിച്ചുള്ള പാട്ട് കേട്ടുതീരുമ്പോൾ നോവുണർത്തുന്നു. അപ്രതീക്ഷിതമായ അന്ത്യമുള്ള വിഡിയോ. അമിത് ശർമയാണ് പ്രണയഗീതം പോലുള്ള ഈ വിഡിയോയുടെ സംവിധാനത്തിനു പിന്നിൽ. ഗുൽഷൻ കുമാറാണ് നിര്‍മാണം.