ജാസി ഗിഫ്റ്റിന്റെ പാട്ടിൽ സണ്ണി ലിയോൺ

ജാസീ ഗിഫ്റ്റ് സംഗീത സംവിധാനം നിർവ്വഹിച്ച കന്ന‍ഡ ചിത്രത്തിൽ സണ്ണി ലിയോണിന്റെ നൃത്തം. ലവ് യൂ ആലിയ എന്ന ചിത്രത്തിലെ ഗാനമാണിത്. സന്തോഷ് വെങ്കിയും റിച്ചാ പോളും ചേർന്നാണ് ആലാപനം. ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന പ്രണയിത്രമാണ് ലവ് യൂ ആലിയ. വി. രവിചന്ദ്രൻ, ഭൂമിക ചൗള, ചന്ദൻ കുമാർ, സംഗീതാ ചൗഹാൻ എന്നിവരാണ് പ്രധാന വേഷത്തിൽ. കാമാക്ഷി എന്ന ഈ പാട്ട് യുട്യൂബിലെ സണ്ണി ലിയോൺ ഹിറ്റ് ഗാനങ്ങളിലൊന്നാണ്. 

ഹിന്ദിയിലും ചിത്രമെത്തുന്നുണ്ട്. താരേ സമീൻ പർ, ത്രീ ഇഡിയറ്റ്, പ്രേം രത്തൻ ധൻ പായോ, കൽ ഹോ നഹോ തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനം പാടിയ ഗായകൻ ഷാൻ ആണ് ഹിന്ദിയിൽ ഈ പാട്ട് പാടിയത്.