കബാലിയ്ക്കു പിന്നാലെ കാലാ ചഷ്മയും!

യുട്യൂബില്‍ വൻ മേളമാണു കബാലി പാട്ടുകളുടെ പശ്ചാത്തലത്തിൽ നടന്നത്. വിഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിനു പ്രേക്ഷകരെ നേടിയെടുത്തത്. അതിനു പിന്നാലെയെത്തി പാട്ട് ഏറ്റുപാടുന്നതിന്റെയും റീമിക്സുകളുടെയും വിഡിയോകളുടെയും വലിയ നിര. കൂടാതെ പാട്ടുകളുടെ മേക്കിങ് വിഡിയോയുമെത്തി. ഇതുപോലെയാണു കത്രീനയുടെ കാലാ ചഷ്മ എന്ന പാട്ടിനും കിട്ടുന്ന പ്രതികര‌ണം. 

ഇക്കഴിഞ്ഞ 25നു യുട്യൂബിലെത്തിയ വിഡിയോ രണ്ടര കോടിയോളം പേരാണ് ഇതുവരെ കണ്ടത്. അതുപോലെ ഡാൻസ് നമ്പറിന് നിരവധി പാരഡി-റീമികിസ്-കവർ വിഡിയോകളുമെത്തുന്നുണ്ട്. പാട്ടിനോടുള്ള ഇഷ്ടം തലയ്ക്കു പിടിച്ച് ആനിമേഷൻ വിഡിയോ വരെ ചിലർ ചെയ്ത് യുട്യൂബിൽ പ്രസിദ്ധീകരിച്ചു. പെന്‍ഗ്വിനും ജിറാഫുമൊക്കെ താരങ്ങളായ വിഡിയോ. ഗുജറാത്തി ഭാഷയിൽ പാട്ടിനിറങ്ങിയ വിഡിയോയും ഇതുപോലെ തരംഗമായി.

പ്രേം ഹര്‍ദീപ് ഈണമിട്ട് അമർ അർഷി പാടിയ പാട്ടാണ് ബാദ്ഷാ, ബാർ ബാർ ദേഖോ എന്ന ചിത്രത്തിനായി റീക്രിയേറ്റ് ചെയ്തത്. സന്തോഷ് നാരായണനാണ് കബാലിയിലെ പാട്ടുകൾക്ക് ഈണമിട്ടത്. ഇതിൽ ടൈറ്റിൽ സോങ് ആയ നെരുപ്പ്ഡാ ആണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. അരുൺ രാജ കാമരാജ് എഴുതി പാടിയ പാട്ടായിരുന്നു ഇത്. പാട്ടിലെ നെരുപ്പ്ഡാ എന്ന പ്രശസ്തമായ വാക്ക് രജനീകാന്തുമാണ് എഴുതിയത്.