കരിനീലക്കണ്ണുളള പെണ്ണ് വീണ്ടും

ചില പാട്ടുകൾ വീഞ്ഞുപോലെയാണ്. പഴക്കമേറുന്തോറും വീര്യമേറും. അത്തരമൊരു പാട്ടിന്റെ ലഹരിനുരയുണ്ട് അപ്പവും വീഞ്ഞും എന്ന ചിത്രത്തിൽ 1976 ൽ ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂർത്തി-യേശുദാസ് സഖ്യത്തിന്റേതായി പുറത്തുവന്ന കരിനീലക്കണ്ണുള്ള പെണ്ണേ എന്ന ലളിതഗാനത്തിന്റെ സ്വതന്ത്രാവിഷ്കാരം ചിത്രത്തിൽ കേൾക്കാം.

ഔസേപ്പച്ചൻ റീ ഓർക്കസ്ട്രേഷൻ ചെയ്ത ഗാനം പാടിയതു സംഗീത സംവിധായകനും ഗായകനുമായ വീത് രാഗ്, തലമുറകൾ പാടിയും കേട്ടും മിനുക്കമേറിയ പാട്ടിനു ഗസൽഛായ നൽകിയാണു വീത് രാഗ് പുതുക്കപ്പെടുത്തുന്നത്.

അക്വാസ്റ്റിക്-ഇലക്ട്രോ ഗിറ്റാറുകളുടെ അകമ്പടിയേകിയതു സുമേഷ് പരമേശ്വരൻ. ഇടവേളയ്ക്കുശേഷം സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ സ്വരം ശീർഷക ഗാനത്തിൽ കേൾക്കാം.

ഒരലസയാത്രയുടെ ഛായയുള്ള 'ദൂരെ ദൂരെ...' എന്നു തുടങ്ങുന്ന പാട്ടിനിടയിലെ ഇംഗ്ലിഷ് ഭാഗങ്ങൾ പാടിയതു നടൻ പ്രതാപ് പോത്തന്റെ മകൾ കേയ പോത്തൻ. ചെന്നൈയിൽ സംഗീത വിദ്യാർഥിയായ കേയ തന്നെയാണ് ഇംഗ്ലിഷ് വരികൾ എഴുതിയത്.

ബീറ്റിൽസ് ഗായകസംഘത്തിന്റെ ആറു വിഖ്യാത ഗാനങ്ങൾ പുതുമുഖ ഗായകൻ ശരത്തിന്റെ ശബ്ദത്തിൽ പുനരവതരിപ്പിക്കുന്നുമുണ്ട്.