കാവ്യയുടെ വേഷപകർച്ചയിൽ ആകാശവാണിയിലെ ഗാനമെത്തി

ചെറിയൊരിടവേളക്കു ശേഷം കാവ്യാ മാധവൻ നായികയാകുന്ന ആകാശവാണിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. അനിൽ ഗോപാലൻ സംഗീതം നൽകിയ ഗാനത്തിന് സബീന ഷാജഹാനാണ് വരികൾ എഴുതിയിരിക്കുന്നത്. പഴയ സിനിമകളിലെ പ്രണയ നായികയെ പോലെ കാവ്യയും നായകനായി വിജയ് ബാബുവും അഭിനയിക്കുന്ന പാട്ടിൽ കാവ്യ സുന്ദരി. ദൃശ്യങ്ങളും അതുപോലെ തന്നെ. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.