ഗായിക മുബാറക് ബീഗം അന്തരിച്ചു

ഇതിഹാസ ഗായിക മുബാറക് ബീഗം(80) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ഇവർ ചികിത്സയിലായിരുന്നു. 

രാജസ്ഥാൻ സ്വദേശിയായ മുബാറക് ബീഗത്തെ സംഗീത സംഗീത സംവിധായകൻ നഷാദ് ആണു ചലച്ചിത്ര ഗാനരംഗത്തേക്കെത്തിക്കുന്നത്. ആലിയേ എന്ന ചിത്രത്തിലെ ഗാനം മുബാറക് ബീഗത്തെ ശ്രദ്ധേയയായിക്കി. മോ ആനേ ലഗി...എന്ന ഗാനവും പിന്നെ ലതാ മങ്കേഷ്കർക്കൊപ്പമൊരു ഡ്യുയറ്റുമായിരുന്നു ആലപിച്ചത്. ലതയും അന്നു കരിയറിന്റെ തുടക്കത്തിലായിരുന്നു. ഇരു ഗാനങ്ങളും ജനമനസുകളിഷ്ടപ്പെട്ടുവെങ്കിലും ലതയ്ക്കു കിട്ടിയ കുതിപ്പു മുബാറക് ബീഗത്തിന്റെ ജീവിതത്തിലുണ്ടായില്ല. എങ്കിലും ബോളിവുഡിലെ ക്ലാസിക് ഗാനങ്ങളിൽ ഈ സ്വരത്തിൽ പിറന്നവയുമുണ്ട് ഏറെ. 

മുബാറക് ബീഗത്തിന്റെ അച്ഛനും സംഗീതജ്ഞനായിരുന്നു. മകളം ഉസ്താദ് റിയാസുദ്ദീൻ ഖീനും ഉസ്താദ് സമദ് ഖാൻ സഹാബിനും കീഴിൽ സംഗീതം പഠിപ്പിക്കുകയും ചെയ്തു. ഓൾ ഇന്ത്യാ റേഡിയോയിൽ ആലപിച്ച ഗാനങ്ങളാണു മുബാറക് ബീഗത്തിനു വഴിത്തിരിവായത്. 

ആർ.ഡി.ബർമൻ ഈണമിട്ട ദേവദാസിലെ 'വോ നാ ആയേംഗ പലത് കർ' സലിൽ ചൗധരി സംഗീതം നൽകിയ മധുമതിയിലെ ഹം ഹാൽ ഇ ദിൽ സുനേംഗേ  കിദാറിലെ കഭി തൻഹയോൻ മേൻ, മുഹമ്മദ് റാഫിക്കൊപ്പം പാടിയ മുഝകോ അപ്നേ ഗലേ ലഗേ ലോ, ആശാ ഭോസ്‍ലേയ്ക്കൊപ്പം പാടിയ ഹുമേ ഹം ദൈകേ, സുമാൻ കല്യാൺപൂറിനൊപ്പം ആലപിച്ച നിഘാഹോൻ സേ ദിൽ കാ സലാം തുടങ്ങിയവയാണു അന്നും ഇന്നും ഓർത്തിരിക്കുന്ന മുബാറക് ബീഗം ഗാനങ്ങൾ.