വ്യത്യസ്തമായ പാട്ടുമായി എം ജി ശ്രീകുമാർ

പാട്ടുകൾ വേഗത്തിൽ പാടുന്ന എം ജി ശ്രീകുമാർ ശൈലിയിലെ വ്യത്യസ്തത നമുക്കേറെ ഇഷ്ടമാണ്. ഇതുപോലെ തന്നെയാണ് സ്കൂൾ ഡയറി എന്ന ചിത്രത്തിലെ പാട്ടും. മലയാള അക്ഷരമാല ക്രമത്തിലുള്ള വരികൾ ചിട്ടയായി ചേർത്തു വച്ച പാട്ടാണിത്. ചിത്രത്തിന്റെ സംവിധായകൻ എം ഹാജാമൊയ്നുവിന്റേതാണ് ഗാനരചന. എം ജി ശ്രീകുമാറിന്‍റേതു തന്നെയാണു ഈണവും.  മലയാളത്തിൽ ഇങ്ങനെയൊരു ഗാനം ആദ്യമായിട്ടാകുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.

അമ്മയാണ് ആത്മാവിൻ‌ താളം എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ അക്ഷരമാല ക്രമത്തിലാണ് എഴുതിയിരിക്കുന്നത്. അമ്മയെ കുറിച്ചുള്ളതാണീ പാട്ട്. മലയാളം കുട്ടികളിൽ നിന്ന് അകന്നു പോകുന്ന ഇക്കാലത്ത് ഗാനത്തിന് ഈണം നൽകാനും അതു പാടുവാനും ഏറെ താൽപര്യമുണ്ടായിരുന്നുവെന്ന് എം ജി ശ്രീകുമാർ പറഞ്ഞു. 

മസ്ക്കറ്റ്  മൂവീ മേക്കേഴ്സിന്റെ ബാനറിൽ അന്‍വർ സാദത്ത് ആണ് ‌കുട്ടികളുടെ ചിത്രം നിർമ്മിക്കുന്നത്.